വിവാഹാഘോഷം ബാലമന്ദിരത്തില്‍;മാതൃകയായി നവദമ്പതികള്‍
പുല്‍പ്പള്ളി:വിവാഹദിനത്തിലെ ആഘോഷം ബാലമന്ദിരത്തിലെ കുട്ടികള്‍ക്കൊപ്പം ചിലവഴിച്ച് മാതൃകയായിരിക്കുകയാണ് നവദമ്പതികളായ ശ്രീജിത്തും ആതിരയും. ഞായറാഴ്ചയായിരുന്നു മണല്‍വയല്‍ സ്വദേശിയായ ശ്രീജിത്തും കൃഷ്ണഗിരി സ്വദേശിനിയായ ആതിരയും വിവാഹിതരായത്.വിവാഹദിനത്തില്‍ ആഘോഷങ്ങള്‍ കുറച്ച് സല്‍ക്കര്‍മ്മം ചെയ്യണമെന്ന് ഇരുവരും നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു.വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഇരുവരും കളനാടിക്കൊല്ലിയിലെ ശാന്തിസദന്‍ ബാല മന്ദിരത്തിലെത്തി അന്തേവാസികള്‍ക്ക് ഭക്ഷണവും മധുര പലഹാരങ്ങളും നല്കി സംതൃപ്തരായി മടങ്ങുകയായിരുന്നു. നാടന്‍പാട്ട് കലാകാരനായ ശ്രീജിത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള മത്തി, കാണി, നൊണ എന്നീ നാടകങ്ങളിലെ അഭിനേതാവും 'മിടിപ്പ്' ഹസ്ര്വ ചിത്രത്തിന്റെ സംവിധായകനുമാണ് ശ്രീജിത്ത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍