സാനിയക്ക് സഹായവുമായി കബനിഗിരി നിര്‍മ്മല ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
നിര്‍മ്മല ഹൈ സ്കൂള്‍ കബനിഗിരി 1995-96 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , മുള്ളന്‍കൊല്ലി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ സാനിയ ഷെല്‍ജന്റെ ചികിത്സ ചിലവിലേക്ക് തങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ സമാഹരിച്ച തുകയായ മൂന്നര ലക്ഷം രൂപ കൈമാറി.വാട്സാപ്പ് കൂട്ടായ്മ പ്രതിനിധികള്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി എന്നിവര്‍ക്ക് ചെക്ക് കൈമാറി. 'ദി റിയല്‍ ക്ലാസ്മേറ്റ്സ് ഓഫ് എന്‍.എച്ച്.എസ് 1995-96 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരും,ഈ ക്യാമ്പയിനിന്റെ കോഡിനേറ്റര്‍മാരുമായ അജേഷ് പോളക്കല്‍, ക്ലിന്നീസ് ഫിലിപ്പ്,ജോസ് സെബാസ്റ്റ്യന്‍,സോജന് മാത്യു,ജയിസന് വര്‍ഗീസ് ,സിഹിന്ദ അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍