പനമരം പാദ്രേ പിയോ ഷ്രൈനില്‍ തിരുനാള്‍ സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍2 വരെ
പനമരം: കപ്പൂച്ചിന്‍ സഭയിലെ 17 വിശുദ്ധരുടെയും 34 വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന പനമരം പാദ്രേ പിയോ ഷ്രൈനില്‍ തിരുനാള്‍ ആഘോഷങ്ങള്‍ സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നടക്കും.23 ന് രാവിലെ 10.15ന് ഷ്രൈന് റെക്ടര്‍ ഫാ.മരിയദാസ് തുരുത്തിമറ്റം കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കമാവും. 10.30ന് വി. കുര്‍ബാനയ്ക്ക് മുള്ളന്‍കൊല്ലി സെയ്ന്റ് മേരീസ് ഫെറോന വികാരി ഫാ. ചാണ്ടി പൂനക്കാട്ട് കാര്‍മികത്വം വഹിക്കും. 24 മുതല്‍ 28 വരെ എല്ലാ ദിവസവും 4.15ന് ജപമാലയും 4.45ന് വി. കുര്‍ബാനയും. 29ന് ഒമ്പതര മുതല്‍ മൂന്ന് മണി വരെ ഏകദിന ധ്യാനം. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ രണ്ടിന് ഒമ്പത് മണിക്ക് വി. ഫ്രാന്‍സിസിന്റെ മരണാനുസ്മരണ പ്രാര്‍ത്ഥന. ഒമ്പതരയ്ക്ക് ആഘോഷമായ തിരനാള്‍ കുര്‍ബാനയ്ക്ക് ഗോരഖ്പൂര്‍ രൂപതാ മെത്രാന് മാര്‍ തോമസ് തുരുത്തിമറ്റം മുഖ്യ കാര്‍മികത്വം വഹിക്കും. 12 മണിക്ക് 17 വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തിന് ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കും. തിരുനാള്‍ ദിവസങ്ങളില്‍ കുമ്പസാരത്തിന് സൗകര്യമുണ്ടായിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍