മഴക്കാലരോഗ ബോധവല്‍ക്കരണം മാജിക്കിലൂടെ
ബത്തേരി:പ്രളയ ദുരന്തത്തിന് ശേഷം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള എലിപ്പനിയടക്കമുള്ള മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ബോധവര്‍ക്കരണം സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി മാജിക്കിലൂടെ അവതരിപ്പിച്ചത് വ്യത്യസ്തമായി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ബത്തേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാജിക്ക് സംഘടിപ്പിച്ചത്. മലിനജലത്തിലൂടെയും വേണ്ടത്ര മുന്കരുതലുകളെടുക്കാതെയുള്ള ക്ലീനിംഗ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നതിലൂടെയുമാണ് എലിപ്പനിയടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതെന്ന് മജീഷ്യന്‍ ശശി താഴത്തുവയല്‍ മാജിക്കിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തെ ബോധ്യപ്പെടുത്തി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ബത്തേരി താലൂക്ക് ചെയര്മാന് മാത്യു മത്തായി ആതിര അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍ ഉദ്ഘാടനം ചെയ്തു.പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യു.പി.സ്ക്കൂളില്‍ വച്ച് നടത്തിയ ഉദ്ഘാടന സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ കുസുമം,ചാക്കോ.എന്‍.പി,സ്ക്കൂള് ലീഡര്‍ ആന്‍ മരിയ ടോം എന്നിവര്‍ പ്രസംഗിച്ചു. ഷാജി മുത്തുമാംകുഴിയില്, സ്റ്റാഫ് സെക്രട്ടറി ജയിംസ് മാസ്റ്റര്‍, മറിയം വല്‍സ ടീച്ചര്‍, ജുഫൈല്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍