കെഎസ്ആര്‍ടിസി സര്‍വ്വീസില്ല; നിരവില്പുഴയില് യാത്രക്കാര്‍ കുടുങ്ങി
കുറ്റിയാടി തൊട്ടില്‍പാലം ഭാഗത്ത് നിന്നും നിരവില്‍പ്പുഴ വെള്ളമുണ്ട ഭാഗത്തുകൂടി ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ നിരവധി യാത്രക്കാര്‍ രാത്രി പത്ത് മണിയോളം പെരുവഴിയിലായി. പ്രസ്തുതഭാഗങ്ങളിലേക്കുള്ള ബസ് സര്‍വ്വീസ് ഇന്നലെ ഉച്ചമുതലേ മുടങ്ങിയതിനാല്‍ യാത്രികരുടെ പ്രതിഷേധത്തിന്റെ ഫലമായി വൈകുന്നേരത്തോടെ തൊട്ടില്‍പ്പാലത്ത് നിന്നും നിരവില്‍പുഴ ,വാളാട് വഴി മാനന്തവാടിക്ക് സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ നിരവില്പുഴയില് നിന്നും വെള്ളമുണ്ട ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ ആറ്മണിമുതല്‍ നിരവില്പുഴയില് കുടുങ്ങുകയായിരുന്നു. പിന്നീട് രാത്രി വന്ന ബംഗളൂരു കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയാണ് കൈക്കുഞ്ഞുങ്ങളും, വൃദ്ധജനങ്ങളുമടക്കമുള്ള നിരവധി യാത്രികര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
തൊട്ടില്പാലത്തുനിന്നും തല്ക്കാലം അനുവദിച്ച സര്‍വ്വീസ് നിരവില്പ്പുഴവാളാട് വഴിയാക്കിയതാണ് യാത്രക്കാരെ വലച്ചത്. നിരവില്പുഴയില് നിന്നും ബസ് തിരിഞ്ഞ് വാളേടാക്ക് പോകുന്നതിനാല്‍ വള്ളമുണ്ട,തരുവണ നാലാംമൈല്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ഗത്യന്തരമില്ലാതെ നിരവില്പ്പുഴയിലിറങ്ങി മറ്റ് ബസ്സിന് വേണ്ടി കാത്ത് നില്‍ക്കേണ്ടി വന്നു. ആറ് മണി മുതലുള്ള കാത്തിരിപ്പ് രാത്രി ഒമ്പതരവരെ തുടരുകയായിരുന്നു. ഒടുവില്‍ അതുവഴിവന്ന ബംഗളൂരു ഡീലക്സ് ബസ്സ് നാട്ടുകാര്‍ തടയുകയായിരുന്നു.ആദ്യം യാത്രക്കാരെ കയറ്റാന്‍ ബസ് ജീവനക്കാര്‍ വിസമ്മതിച്ചെങ്കിലും യാത്രക്കാരുടെ പ്രതിഷേധം മൂലം ഒടുവില്‍ തയ്യാറാകുകയായിരുന്നു. വൈകല്ലയമുള്ളവരപം, വൃദ്ധജനങ്ങളും, കൈക്കുഞ്ഞുങ്ങളടക്കമുള്ള സ്ത്രീകളുമെല്ലാം യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. എത്രയും പെട്ടെന്ന് തന്നെ നിരിവല്പുഴ വഴിയുള്ള കെംഎസ്ആര്ടിസ് സര്‍വ്വീസ് സമയക്രമം പാലിച്ച് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍