പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പെരിക്കല്ലൂര്‍ താനപുരക്കല് ജോര്‍ജി ന്റെയും ബേബി ജോര്‍ജ്ജിന്റെയും മകന് ജീഷ് (34) ന്റൈ മൃതദേഹമാണ് കണ്ടെത്തിയത്.പെരി ക്കലൂര്‍ കടവില്‍ നിന്നും ബൈരകുപ്പ മദ്രസയി ലേക്ക് പോകുന്ന കുട്ടികളോടൊപ്പം തോണിയില്‍ വരുമ്പോഴാണ് അപകടമുണ്ടായത്.തോണിയുടെ അകത്തു ണ്ടായിരുന്ന വെള്ളം കോരി മാറ്റുന്നതിനിടെ ജീഷ് പുഴയിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.നാട്ടുകാരും,ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഷാജു,അനീഷ് എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍