തോണിക്കടത്തുകാരനെ പുഴയില്‍ കാണാതായി
പുല്‍പ്പള്ളി പെരിക്കല്ലൂര്‍ താനപുരക്കല് ജോര്‍ജിന്റെയും ബേബി ജോര്‍ജ്ജിന്റെയും മകന് ജീഷ് (34 ) നെയാണ് കാണാതായത്.പെരിക്കല്ലൂര്‍ കടവില്‍ വെച്ച് ഇന്ന് രാവിലെയാണ് സംഭവം. പെരിക്കലൂര്‍ കടവില്‍ നിന്നും ബൈരകുപ്പ മദ്രസയിലേക്ക് പോകുന്ന കുട്ടികളോടൊപ്പം തോണിയില്‍ വരുമ്പോഴാണ് അപകടം.തോണിയുടെ അകത്തുണ്ടായിരുന്ന വെള്ളം കോരി മാറ്റുന്നതിനിടെ ജീഷ് പുഴയിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാരും,ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍