കഞ്ചാവുമായി യുവാവ് പിടിയില്‍.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ബംഗളൂരു കോട്ടയം കെ.എസ്.ആര്.ടിസി ബസ്സില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍.കോഴിക്കോട് പെരുമണ്ണ കൊട്ടൊകാരാടി നിലത്ത് പട്ടോഴത്ത് വീട്ടില്‍ മുഹമ്മദ് അസ്ലം (20) ആണ് പിടിയിലായത്.ഇയാളില്‍ നിന്നും 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.മൈസൂരില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്ജ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര് ബാബുരാജ്,പി.കെ പ്രഭാകരന്,സി.ഇ.ഒ മാരായ കെ.ജോണി,സി.ഡി സാബു എന്നിവര്‍ വാഹന പരിശോധനയ്ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍