വയനാട് ജില്ലയില്‍ നാളെ എസ്.എഫ്.ഐ പ്രതിഷേധ ദിനം
പുല്‍പ്പള്ളി: എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയാ ജോയിന്റ് സെക്രട്ടറിയും പഴശ്ശിരാജാ കോളേജ് വിദ്യാര്‍ത്ഥിയുമായ മിഥുന് കൃഷ്ണനെ ഒരു സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നാളെ (സെപ്തംബര്‍ 12) വയനാട് ജില്ലയില്‍ എസ്എഫ്ഐ പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ് എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ബി.ജെ.പി പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു. വിദ്യാര്‍ത്ഥിയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ക്യാമ്പസ്സുകളില്‍ നാളെ എസ്.എഫ്.ഐ പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍