നവ വയനാട് സൃഷ്ടിക്കായി ഒന്നിക്കണം: ജോസഫ് മാര്‍ തോമസ്
പുല്‍പ്പള്ളി: നവ വയനാടിന്റെ പുനഃസൃഷ്ടിക്കായി കക്ഷിരാഷ്ട്രീയം മറന്ന് ഏവരും ഒരു മനസ്സോടെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപതാ ബിഷപ്പും ഫ്രണ്ട്സ് ഓഫ് വയനാടിന്റെ രക്ഷാധികാരിയുമായ ജോസഫ് മാര്‍ തോമസ് പിതാവ് അഭ്യര്‍ത്ഥിച്ചു. ഫ്രണ്ട്സ് ഓഫ് വയനാടിന്റെ പുല്‍പ്പള്ളി ചാപ്റ്റര്‍ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുന്നതിലും, ചുരം ബദല്‍ റോഡ് നിര്‍മ്മാണത്തിന്റെ ആവശ്യത്തിലും, എന്‍.എച്ച് 212 ലെ രാത്രിയാത്രാനിരോധന വിഷയത്തിലും അടിയന്തിരമായി ഈ കൂട്ടായ്മ പ്രവര്‍ത്തനം അത്യാവശ്യമായിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്ത യോഗത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര സ്വാഗതമാശംസിച്ചു. ജഞഛ ഫാ.ടോണി കോഴിമണ്ണില്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.വേണുഗോപാല്‍, നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍വേ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ.ടി.എം. റഷീദ്, സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടിയ ഡോ. സുനില്‍, റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്മാന് അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍, പഴശ്ശിരാജാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.ഒ.റോയി എന്നിവര്‍ പ്രസംഗിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകാ പരമായ നേതൃത്വം നല്കിയ റെഡ്ക്രോസ് പ്രവര്‍ത്തകരേയും, മാധ്യമ പ്രവര്‍ത്തകരേയും, സംസ്ഥാന അവാര്‍ഡ് നേടിയ ഡോ.സുനിലിനേയും യോഗത്തില്‍ ആദരിക്കുകയുണ്ടായി. കെ.എ.ജയകുമാര്‍, ബേബി.പി.സി, ഡോ.ജോഷി മാത്യു, വിജയന് കുടിലില്‍, ഇ .ടി.ബാബു, ബാബു.സി.കെ, സുധീന്ദ്രന്‍ മാസ്റ്റര്‍, റഫീക്ക്.കെ.വി, മുഹമ്മദ്.ഇ.കെ, കെ.ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍