മത്സ്യക്കുളം തകര്‍ന്നതോടെ കര്ഷകന് ദുരിതത്തില്‍
പുല്‍പ്പള്ളി കനത്ത മഴയില്‍ മത്സ്യക്കുളം തകര്‍ന്നതോടെ കര്ഷകന് ദുരിതത്തില്‍.മത്സ്യ കര്‍ഷനായ പുല്‍പ്പള്ളി കളനാടികൊല്ലി നൂന്നൂറ്റില്‍ ബെന്നിയാണ് ദുരിതത്തിലായത്.കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിലാണ് ബെന്നിയുടെ കുളം തകര്‍ന്നത്.ലക്ഷകണക്കിന് രൂപയുടെ മത്സ്യങ്ങള്‍ ഒഴുകിപ്പോയതായി ബെന്നി പറയുന്നു.ഗ്രാസ് കാര്‍പ്പ് ഇനത്തില്‍പെട്ട മത്സ്യങ്ങളെയായിരുന്നു ബെന്നി ഇവിടെ വളര്‍ത്തിയിരുന്നത്.ഇവരുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമാണ് മഴയില്‍ ഒലിച്ചുപോയത്.ഇത്തവണത്തെ പുല്‍പ്പള്ളി പഞ്ചായത്തിന്റെ മികച്ച മത്സ്യകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചത് ബെന്നിക്കായിരുന്നു.കൃഷി നാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഈ കര്‍ഷകന്റെ ആവശ്യം.കൃഷി നാശമുണ്ടായ സ്ഥലം മത്സ്യഫെഡ് അധികൃതരും ഗ്രാമ പഞ്ചായത്ത് അധികൃതരും സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍