തരിശ്ശായിക്കിടക്കുന്ന പാടത്ത് നെല്‍ കൃഷിയിറക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍
പുല്‍പ്പള്ളി:വര്‍ഷങ്ങളായി കൃഷി ചെയ്യാതെ തരിശ്ശായിക്കിടന്ന രണ്ടര ഏക്കര്‍ പാടത്താണ് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ ആരാധന കുടുംബശ്രീയിലെ പുണ്യം ജെ.എല്‍.ജി.യുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചത്.പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നിയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് പാടത്ത് കൃഷിയിറക്കിയത്.കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ് നാട്ടി ഉള്‍പ്പടെയുള്ള എല്ലാ ജോലികളും ചെയ്യുന്നത്.അന്യമായി കൊണ്ടിരിക്കുന്ന നെല്‍ കൃഷി വീണ്ടും തിരിച്ച് കൊണ്ട് വരികയെന്ന സന്ദേശമുയര്‍ത്തിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നെല്‍ക്കൃഷിയ്ക്ക് തുടക്കം കുറിച്ചത്.നെല്‍ കൃഷിയുടെ ഞാറ് നടില്‍ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്,ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍,ഷിനു കച്ചിറയില്‍,മുനിര്ആച്ചിക്കുളത്ത്മേഴ്സി ബെന്നി,മോളി സൈമന്,മോളി ബെന്നി,സുശീല,നന്ദു കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍