പന്നി കര്‍ഷകര്‍ പ്രതിഷേധ റാലി നടത്തി.
ബത്തേരി മലവയലിലെ പന്നി കര്‍ഷകനായ കാട്ടുകുടിയില്‍ ജെയിംസ് (62) സഹായി മാധവന് (42) എന്നിവരെ കഴിഞ്ഞ ദിവസം രാത്രി ഫാമിലേക്ക് ആവശ്യമായ പന്നി തീറ്റയുമായി വരുന്ന വഴി ചിലര്‍ മര്‍ദ്ധിച്ചതായി പരാതി.ഇവര്‍ ഓടിച്ചിരുന്ന കെ.എല്‍ 12 എ961 ഓട്ടോറിക്ഷ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും, തല്ലി തകര്‍ക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. കര്‍ഷകരെ ആക്രമിച്ച സാമൂഹ്യ ദ്രോഹികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുക്കൊണ്ട് വയനാട് പിഗ് ഫാര്‍മേഴ്സ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. വില്‍സണ്‍ പടിഞ്ഞാറത്തറ, സുനിന്ബത്തേരി, വിനോദ് ഗോപാലന്, ലൈജു പാപ്ലശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍