ഇന്‍ഡോര്‍ ഫുട്‌ബോള് കോര്‍ട്ട് ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: ഫറോക്ക് നല്ലൂരില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‍ഡോര്‍ ഫുട്‌ബോള് കോര്‍ട്ട് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഇത്തരം സംരംഭങ്ങള്‍ യുവാക്കള്‍ക്ക് മികച്ച കായികക്ഷമത നല്‍കുകയും അതുവഴി അവരുടെ ജീവിതവിജയം സാധ്യമാക്കുകയും ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. ഫിഫ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മഴയത്തും വെയിലത്തും ഫുട്‌ബോള്‍ കളിക്കാന്‍ ഉതകുന്ന രീതിയില്‍ കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില് ഫറോക്ക് മുന്‌സിപ്പാലിറ്റി ചെയര്‌പേഴ്‌സണ് കമറു ലൈല അധ്യക്ഷയായിരുന്നു. ഫറോക്ക് മുന്‌സിപ്പാലിറ്റി വൈസ്‌ചെയര്മാന് കെ. മൊയ്തീന്‌കോയ, കൗണ്‌സിലര്മാരായ സി.വി. ഷീബ, പി.എല്. ബിന്ദു, ഫറോക്ക് അഡീഷണല് എസ്. ഐ. എന് സുബൈര്, സ്‌പോര്ട്‌സ് കൗണ്‌സില് ജില്ലാ പ്രസിഡണ്ട് കെ. ജെ.മത്തായി, സന്തോഷ് ട്രോഫി കേരള ടീം താരം ജിയാദ് ഹസ്സന്, പി. വേണുഗോപാല് തുടങ്ങിയവര് സംസാരിച്ചു. ഫറോക്ക് മുന്‌സിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം. സുധര്മ്മ സ്വാഗതവും, സി. കബീര് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍