ചുണ്ടേലില്‍ മാത്രമല്ല, വൈത്തിരി,പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

കല്‍പ്പറ്റ :വയനാട് ജില്ലയില്‍ വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. പരിസ്ഥിതി ലോലപ്രദേശങ്ങളായ പ്രസ്തുത പഞ്ചായത്തുകളില്‍ 8 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ ഇനി പാടില്ലെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ ഉത്തരവ്. അനുമതി കിട്ടി നിര്‍മാണ പ്രവൃത്തി ആരംഭിച്ച കെട്ടിടങ്ങള്‍ക്കും തീരുമാനം ബാധകമാണ്. ജില്ലയുടെ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന കേശവേന്ദ്രകുമാറിന്റെതാണ് തീരുമാനം. പരിസ്ഥിതി ലോല പ്രദേശങ്ങളായ വൈത്തിരി പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളില്‍ ഇത്തവണ വ്യാപകമായി ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ ചുണ്ടേലിലെ നിയന്ത്രണത്തിന്റെ വാര്‍ത്ത മാത്രമേ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നുള്ളു.
വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളില്‍ അശാസ്ത്രീയമായ നിര്‍മാണപ്രവൃത്തികളുടെ പശ്ചാത്തലത്തില്‍ പ്രസ്തുത പഞ്ചായത്ത് പരിധികളിലാണ് ഉരുള്‍പൊട്ടലുകളും, മണ്ണിടിച്ചിലുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അശാസ്ത്രീയമായ ഭൂവിനിയോഗമാണ് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലനും കാരണമായതെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ പഞ്ചായത്തുകളില്‍ ഇനി കെട്ടിടങ്ങളുടെ ഉയരം 8 മീറ്ററേ ആകാവൂ എന്നതാണ് കളക്ടറുടെ ഉത്തരവ്. അനുമതി കിട്ടി നിര്‍മാണ പ്രവൃത്തി ആരംഭിച്ച കെട്ടിടങ്ങള്‍ക്കും തീരുമാനം ബാധകമാണ്.
അതത് കെട്ടിടഉടമകള്‍ പഞ്ചായത്ത് സെക്രട്ടറി വിളിക്കുന്ന ഹിയറിങ്ങിന് ഹാജരാകണം. 8 മീറ്ററില്‍ കൂടുതലുള്ള പണി പൂര്‍ത്തിയായ കെട്ടിടങ്ങള്‍ ഒരു തരത്തിലുമുള്ള ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് തെളിയിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങുകയും വേണം. ഇതുസംബന്ധിച്ചുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറി. 2015 ല്‍ വൈത്തിരി പഞ്ചായത്തിലെ കുന്നത്തിടവക വില്ലേജില്‍ കെട്ടിടങ്ങള്‍ക്ക് 8 മീറ്ററാക്കി അന്ന് കലക്ടറായിരുന്ന കേശവേന്ദ്രകുമാര്‍ ഉത്തരവിറക്കിയിരുന്നു. നേരത്തേ അനുമതി വാങ്ങിയതാണെന്നു കാണിച്ച് ചില ഉടമകള്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് കേശവേന്ദ്രകുമാര്‍ താല്‍്കകാലിക കളക്ടര്‍ സ്ഥാനം വഹിക്കുന്ന സമയത്താണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
എന്നാല്‍ ാദ്യം പുറത്ത് വന്ന വാര്‍ത്താകുറിപ്പില്‍ വൈത്തിരി പഞ്ചായത്തിലെ ചുണ്ടേലിന്റെ കാര്യം മാത്രമാണ് പരാമര്‍ശിച്ചിരുന്നത്. പിന്നീട് ഓപ്പണ്‍ ന്യൂസറിന് ഉത്തരവിന്റെ കോപ്പി ഇന്ന് ലഭിച്ചപ്പോഴാണ് മറ്റിടങ്ങളിലെ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍