സഹായഹസ്തവുമായി വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി:രക്താര്‍ബുദം ബാധിച്ച് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി വെല്ലുര് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി സാനിയ ഷെല്‍ജ(14) ന് ചികിത്സ ധനഹായവുമായി പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്കുളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച ചികിത്സാ സഹായ ഫണ്ട് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗം തോമസ് പാഴൂക്കാലയ്ക്ക് എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്റര്‍ എം.സി സാബു കൈമാറി .സ്ക്കൂള് പ്രിന്‍സിപ്പള്‍ കെ.ആര് ജയരാജ്, പി.ബി ഹരിദാസ്, മായ മധു, ശരണ്‍ ബാബു, അരുണ്‍ ജിയോ മാത്യു, അലന് സാബു, നെഹാന,ഗായത്രി സുരേഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍