തലപ്പുഴ നാല്‍പ്പത്തിമൂന്നാംമൈലില്‍ ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടി അഞ്ച് ഏക്കറോളം വനം നശിച്ചു;ഉരുള്‍പ്പൊട്ടിയത് രണ്ടാഴ്ച മുമ്പ്; അരുവിയുടെ നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ തടാകവും രൂപപ്പെട്ടു

തലപ്പുഴ നാല്‍പ്പത്തിമൂന്നാംമൈലില്‍ രണ്ട് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിനുള്ളില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍.രണ്ടാഴ്ച മുമ്പാണ് ഇവിടെ വനത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്.എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇത് വനംവകുപ്പിന്റെയും, നാട്ടുകാരുടെയുംശ്രദ്ധയില്‍പ്പെട്ടത്.അഞ്ച് ഏക്കറോളം വനഭൂമിയാണ് ഉരുള്‍പ്പൊട്ടലില്‍ നശിച്ചത്.ഒരു മലയുടെ ഭൂരീഭാഗവും ഇടിഞ്ഞു നിരന്നിട്ടുണ്ട്.ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് പാറകല്ലിനും മണ്ണിനുമൊപ്പം വന്‍ മരങ്ങളും കടപുഴകി ഒരു കിലോമീറ്റര്‍ താഴോട്ട് പതിച്ചു.മണ്ണ് നിരങ്ങിവനത്തിന് നടുവിലൂടെ ഒഴുകുന്ന അരുവിയിലേക്കാണ് വീണത്.ഇതു കൊണ്ട് തന്നെ അരുവിയുടെ ഒഴുക്ക് തടസപ്പെട്ടതിനാല്‍ ഒരു ഏക്കറിലധികം വിസ്തൃതിയില്‍ ഇവിടെ തടാകം പോലെ രൂപപ്പെട്ടു.ഉള്‍വനവും ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശം കൂടിയാണിത്.അതുകൊണ്ട് തന്നെയാണ് ഇത് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോയത്.
കൊട്ടിയൂര്‍ വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ വനം ബേഗൂര്‍ റെയ്ഞ്ചിന്റെ കീഴിലാണുള്ളത്.വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.സ്വാഭാവിക വനത്തിനുള്ളിലെ ഈ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് അറിയാന്‍ ജിയോളജി വകുപ്പിന്റെ സഹായം തേടുമെന്ന് ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ കെ.പി.അബ്ദുല്‍ സമദ് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍