കെട്ടിട നിര്‍മ്മാണം: പരമാവധി ഉയരം 8 മീറ്ററില്‍ നിജപ്പെടുത്തി

വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ആന്റ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തില്‍പ്പെട്ട ചുണ്ടേല്‍ വില്ലേജ് പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മിക്കാവുന്നതിന്റെ പരമാവധി ഉയരം 8 മീറ്ററില്‍ നിജപ്പെടുത്തി. ചുണ്ടേല്‍ വില്ലേജിലെ ഭൂമികളില്‍ നിലവില്‍ നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ള എല്ലാ കെട്ടിടങ്ങളുടെയും ഉയരം 8 മീറ്ററില്‍ പരിമിതപ്പെടുത്തണമെന്നും അധികമായി നിര്‍മ്മാണം നടത്തിയിട്ടുള്ളവര്‍ തുടര്‍ന്നുള്ള നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും സെക്രട്ടറി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍