കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.പുല്‍പ്പള്ളി പാടിച്ചിറ ശശിമല കിഴക്കേടത്ത് വീട്ടില്‍ മോന്‍സി കെ.വി(38) യെയാണ് ബത്തേരി റെയ്ഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര്.ജനാര്‍ദനനും സംഘവും പുല്‍പ്പള്ളി ടൗണില്‍ വെച്ച് പിടികൂടിയത്.ഇയാളില്‍ നിന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.മോന്‍സിനെ ബത്തേരി ജെ.എഫ്.സി.എം ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി.ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എം.കെ. ഗോപി ,പ്രിവന്റീവ് ഓഫീസര്‍ കെ.ജി. ശശികുമാര്‍, സിവില്‍ എക്സൈസ് കഓഫീസര്മാരായ എം.കെ. ഹരിദാസന്, ജോഷി തുമ്പാനം, അനീഷ് എ എസ്, കെ കെ അനില്‍കുമാര്‍,ഡ്രൈവര്‍ റഹീം എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍