മഴക്കാല ദുരന്തനിവാരണത്തില്‍ പങ്കാളികളായവരെ അനുമോദിച്ചു
പുല്‍പ്പള്ളി:എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല ദുരന്തനിവാരണത്തില്‍ സജീവാമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനുമോദിച്ചു.ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ ഷാജി അധ്യക്ഷതവഹിച്ചു. പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.പി.ടി.എ വൈസ് പ്രസിഡന്റ് കെ എന്‍ മനോജ്,സ്റ്റാഫ് സെക്രട്ടറി അജില്‍ സലി, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ മണി,സജീവന്,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അലക്സ്,കോളേജ് യൂണിയന് വൈസ് ചെയര്മാന് അശ്വതി കെബി,പ്രൊഫസര്‍ കെ.സി അബ്രഹാം,ദിനേശ് എന്നിവര്‍ സംസാരിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സി.വിനോദ് കുമാര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ സി.സ്മിത നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍