സ്കൂള്‍ ബസ്സില്‍വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ബസ്ക്ലീനര്‍ അറസ്റ്റില്‍
ബത്തേരി പൂമല മണിച്ചിറ സ്വദേശി റഷീദ് (29) നെയാണ് ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ എംഡി സുനിലും സംഘവും അറസ്റ്റ് ചെയ്തത്. ബസ്സില്‍വെച്ച് വിദ്യാര്‍ത്ഥിനിയുടെ സീറ്റിനരികിലിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് പരാതി. ഇതിന് മുമ്പും റഷീദിനെതിരെ സമാനപരാതിയുള്ളതായും പറയുന്നുണ്ട്. വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 354(എ), പോക്സോ നിയമത്തിലെ 7,8 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.സംഭവത്തെ തുടര്‍ന്ന സ്ക്കൂള് ബസ്സിന്റെ ചില്ലുകല്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍