ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ചീയമ്പം മോര് ബസോലിയോസ് തീര്‍ത്ഥാടന കേന്ദ്രം
പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി പുല്‍പ്പള്ളി ചീയമ്പം മാര്‍ ബസോലിയോസ് തീര്‍ത്ഥാടന കേന്ദ്രം.തിരുനാളി നോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രുപയുടെ ചെക്ക് കലക്ടര്‍ക്ക് കൈമാറി.തിരുനാളാഘോഷ പരിപാടികള്‍ക്കായി സ്വരൂപിച്ച തുകയാണ് പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്കാന് ഇടവക യോഗം തീരുമാനിച്ചത്.ഫാ.ഷൈജന്‍ മറുതല,ഐ.സി.ബാലകൃഷണന് എം.എല്‍.എ,പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ട്രസ്റ്റി വര്‍ഗീസ് തോട്ടത്തില്‍,സെക്രട്ടറി കെ.ഡി എല്‍ദോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍