നടവയലില്‍ നാളെ ഹര്‍ത്താല്‍
നടവയല്‍ വില്ലേജില്‍ നാളെ(സെപ്തംബര്‍ 4) രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കോഴിക്കോട് സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ നടവയല്‍ സിഎം കോളേജിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ അക്രമവും കല്ലേറുമുണ്ടായതില് പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സിപിഐഎംഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് യൂഡിഎഫ് പ്രവര്‍ത്തകരും, മറിച്ച് തോല്‍വിയിലുള്ള നിരാശമൂലം യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിട്ടതായി മറുഭാഗവും ആരോപണമുന്നയിച്ചു. ഇരുവിഭാഗത്തിലേയും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചുവരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍