OPEN NEWSER

Sunday 27. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും 1,221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചു

  • Kalpetta
02 Sep 2018

കല്‍പ്പറ്റ:പേമാരിയെ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിലിലും ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴുന്ന പ്രതിഭാസവും (ലാന്റ് സബ്‌സിഡന്‍സ്) 1,221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായി വയനാട് ജില്ലാ മണ്ണുസംരക്ഷണ വിഭാഗം. 22 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന കുടുംബങ്ങളാണിത്. 47 ഉരുള്‍പൊട്ടലുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി റിപോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളുണ്ടായത് വൈത്തിരി ഗ്രാമപ്പഞ്ചായത്തിലാണ്-16. ഇവിടെ 31.37 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. 35 കുടുംബങ്ങളെ ഇതു നേരിട്ട് ബാധിച്ചു. ഏറ്റവും കൂടുതല്‍ ഭൂമി ഒലിച്ചുപോയത് പൊഴുതന ഗ്രാമപ്പഞ്ചായത്തിലാണ്. 11 സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 243.5 ഏക്കര്‍ ഭൂമി ഉപയോഗശൂന്യമായി. 82 കുടുംബങ്ങളാണ് ഇവിടെ പ്രതിസന്ധിയിലായത്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ മക്കിമല പ്രദേശത്താണ് ഉരുള്‍പൊട്ടലിന്റെ തോത് രൂക്ഷമായി അനുഭവപ്പെട്ടത്. ഇവിടെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി 100 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറി. നാലേക്കര്‍ ഭൂമി കൃഷി-വാസയോഗ്യമല്ലാതായി. മറ്റിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി, എണ്ണം, ഒലിച്ചുപോയ ഭൂമിയുടെ വിസ്തൃതി ഏക്കറില്‍, ബാധിക്കപ്പെട്ട കുടുംബത്തിന്റെ എണ്ണം എന്നീ ക്രമത്തില്‍): തിരുനെല്ലി-1-3-4, കല്‍പ്പറ്റ മുനിസിപ്പാലിറ്റി-1-12-9, മാനന്തവാടി മുനിസിപ്പാലിറ്റി-4-20-40, പടിഞ്ഞാറത്തറ-4-10-24, തൊണ്ടര്‍നാട്-1-0.5-15, മുട്ടില്‍-3-4.5-2, മേപ്പാടി-4-2.55-3. മണ്ണിടിച്ചില്‍: കല്‍പ്പറ്റ മുനിസിപ്പാലിറ്റി-8-8.1-65, പനമരം-2-0.3-2, പൊഴുതന-5-39.5-19, മാനന്തവാടി മുനിസിപ്പാലിറ്റി-6-4.6-12, പുല്‍പ്പള്ളി-1-0.1-2, മൂപ്പൈനാട്-30-2.35-49, നൂല്‍പ്പുഴ-1-0.05-1, പടിഞ്ഞാറത്തറ-2-2-6, അമ്പലവയല്‍-7-0.7-17, വൈത്തിരി-40-18.9-45, കോട്ടത്തറ-10-3.74-9, തരിയോട്-1-1-30, വെങ്ങപ്പള്ളി-5-0.52-6, വെള്ളമുണ്ട-11-1.71-24, എടവക-4-0.4-2, തൊണ്ടര്‍നാട്-6-0.47-25, തവിഞ്ഞാല്‍-8-57-116, മേപ്പാടി-8-4.85-3. ലാന്റ് സബ്‌സിഡന്‍സ്: തിരുനെല്ലി-11-167-249, കല്‍പ്പറ്റ മുനിസിപ്പാലിറ്റി-2-2-17, പനമരം-5-3-10, മാനന്തവാടി മുനിസിപ്പാലിറ്റി-6-10.5-18, മൂപ്പൈനാട്-1-0-49, വൈത്തിരി-2-0.42-0, കോട്ടത്തറ-1-0-1, തരിയോട്-2-0.5-6, വെങ്ങപ്പള്ളി-1-0.3-1, വെള്ളമുണ്ട-3-2.5-4, എടവക-1-2-1, മുട്ടില്‍-1-0.5-2, തവിഞ്ഞാല്‍-8-57-116, മേപ്പാടി-1-1-0.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show