ജില്ലാ ടി.ടി.ഐ കലോത്സവം സി.കെ രാഘവന് മെമ്മോറിയല്‍ ടി.ടി.ഐ ക്ക് ഓവറോള്‍ കിരീടം.
പുല്‍പ്പള്ളി: വയനാട് ജില്ലാ ടി.ടി.ഐ കലോത്സവത്തില്‍ സി.കെ രാഘവന് മെമ്മോറിയല്‍ ടി.ടി.ഐ 100 പോയിന്റുകളോടെ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 92 പോയിന്റുകളോടെ പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് ടി ടി ഐ രണ്ടാം സ്ഥാനം നേടി. 88 പോയിന്റുകള്‍ വീതം നേടി പനമരം ഗവ. ടി ടി ഐയും മൂലങ്കാവ് വാലുമ്മല്‍ ടി ടി ഐ.യും മൂന്നാം സ്ഥാനം പങ്കുവച്ചു. ജില്ലയിലെ 7 അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്.സി കെ ആര് എം ടി ടി ഐയിലെ വിജയികളെ പി ടി എയും മാനേജ്മെന്റും അനുമോദിച്ചു.മാനേജര്‍ കെ. ആര്. ജയറാം, പ്രിന്‍സിപ്പല്‍ പി. കെ. റെജി, കെ. ആര്. ജയരാജ്, ഷീല ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍