വീട്ടമ്മയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം ;പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവ്

നിരവില്‍പ്പുഴ വളാംതോടില്‍ വീട്ടമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും അഞ്ചര പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുകയും കേസില്‍ തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേര്‍ക്ക് പത്ത് വര്‍ഷം കഠിനതടവ്.തിരുവനന്തപുരം പുത്തന്‍വീട് അമീന്‍ (29) ,കല്ലുവിള വിനോദ് എന്ന കക്ക വിനോദ് (39),സബീഷ് ഭവന്‍ ജോഷി (35) എന്നിവര്‍ക്കാണ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.സെയ്തലവി ശിക്ഷ വിധിച്ചത്.2015 ജൂലൈ നാലിനാണ് കേസിന് ആസ്പദമായ സംഭവം.ശിക്ഷിക്കപ്പെട്ടവര്‍ മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ബിക്ക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടക്കല്‍ ഹാജരായി.
2015 ജൂലൈ 4 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നിരവില്‍പ്പുഴ വാളാംതോട് അങ്ങാടിപറമ്പത്ത് പാത്തു എന്ന ഫാത്തിമയുടെ വീട്ടില്‍ കയറി ഫാത്തിമയെയും മകന്‍ റഷീദിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും അഞ്ചര പവന്‍ സ്വര്‍ണ്ണം കവര്‍ച്ച നടത്തുകയും ചെയ്ത കേസിലാണ് മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്.കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത് ഇതില്‍ നാലാം പ്രതി കുന്നുമ്മല്‍ പുളകണ്ടി റഫീഖ് മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.ബാക്കി മൂന്ന് പ്രതികള്‍ അപ്പീല്‍ ജാമ്യത്തിലുമാണ്.ഐ.പി.സി.450,493,307 വകുപ്പുകള്‍ പ്രകാരം പത്ത് വര്‍ഷം വീതമാണ് ശിക്ഷിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.പ്രോസിക്യൂഷ്യനു വേണ്ടി സെപഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ: ജോഷി മുണ്ടയ്ക്കല്‍ ഹാജരായി കേസിലെ അഞ്ചാം പ്രതി റഫീക്കിനെ വെറുതെ വിട്ടു ബാക്കി മൂന്നു പേര്‍ വിചാരണ നേരിടണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍