10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയിക്കിടെ കര്‍ണ്ണാടക ആര്.ടി.സി ബസ്സില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.പണം കടത്തിയ കമ്പളക്കാട് കരിപ്പറമ്പില്‍ അജ്മലിനെ കസ്റ്റഡിയിലെടുത്തു.കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെയും,പണവും ബത്തേരി പോലീസിന് കൈമാറി.എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്ജ്,എക്സൈസ് പ്രിവന്റീവ് ഓഫീര്‍മാരായ വി.ആര് ബാബുരാജ്,പ്രഭാകരന്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാബു,ജോണി എന്നിവര്‍ വാഹന പരിശോധനയ്ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍