സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ സംഭവം :സമഗ്രമായ അന്വേഷണം നടത്തണം: സി.പി.ഐ
പനമരം:ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ പനമരം ലോക്കല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ തിരുവാള്‍ റിയാസ് അദ്ധ്യക്ഷത വഹിച്ചു.പനമരം വില്ലേജിന്റെ പരിസരങ്ങളിലെ വയലുകള്‍ അനധികൃതമായി മണ്ണിട്ട് നികത്തിയതും അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.മഹേഷ് കൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആലി തിരുവാള്‍, സാദ്ദീഖ് പി,രാജന് കെ,അനില്‍കുമാര്‍,ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍