ഫ്രറ്റേണിറ്റി 1000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം നല്‍കും
പനമരം: പ്രളയകാലത്ത് മനുഷ്യര്കോര്ത്ത കൈകള്‍ എല്ലാകാലത്തും അഴിയാതെ നിലനില്‍ക്കേണ്ടതാണെന്ന് ഫ്രറ്റേണിറ്റിമൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എസ് ഇര്‍ഷാദ്. സഹജീവികള്‍ക്കൊപ്പം പരിസ്ഥിതിയേയുംസ്നേഹിക്കണമെന്ന വലിയ പാഠം പ്രളയം നമുക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ബാധിതരായ 1000 വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രറ്റേണിറ്റിമൂവ്മെന്റ് നല്കുന്ന പഠനോപകരണങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം പനമരം കീഞ്ഞുകടവില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സനീഷ് പടിഞ്ഞാറത്തറ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ നൂറോളംവിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, നോട്ട് ബുക്ക് അടക്കമുള്ള പഠനോപകരണങ്ങള്‍ വിതരണംചെയ്തു. വെല്‍ഫയര്‍ പാര്‍ട്ടി സെക്രട്ടറിഖാലിദ്.ടി, സലാം പനമരം, ഷഫ്ന.ഒ.വി, ഫ്രറ്റേണിറ്റിമൂവ്മെന്റ്ജില്ലാസെക്രട്ടറിമാരായ ഷഫീഖ് കമ്പളക്കാട്, റമീല സി.കെ എന്നിവര്‍ സംസാരിച്ചു. ലത്തീഫ്.പി.എച്ച്, ഹിഷാം പുലിക്കോടന്, റസീം അലി എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ ജനറല്സെക്രട്ടറിവസീം അലി സ്വാഗതവുംസെക്രട്ടേറിയേറ്റംഗം ഷുഹൈബ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍