അഗ്നിക്കാറ്റ്' നോവല്‍ പ്രകാശനവും, ദുരിതാശ്വാസ നിധി കൈമാറലും
ഓടപ്പള്ളം അര്‍ച്ചന ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഇ.എ പരമേശ്വരന് രചിച്ച 'അഗ്നിക്കാറ്റ്' എന്ന നോവല്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്മാന് ടി. എല്‍. സാബു പ്രകാശനം ചെയ്തു.ഡോ.കെ.ജെ സണ്ണി ആദ്യ പതിപ്പ് ഏറ്റുവാങ്ങി.ഡിവിഷന് കൗണ്‍സിലര്‍ എം.സി.ശരത് അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് അര്‍ച്ചന ലൈബ്രറി, ചങ്ങാതിക്കൂട്ടം ബാലസഭ, സൂര്യ സ്വാശ്രയസംഘം എന്നിവര്‍ സമാഹരിച്ച ദുരിതാശ്വാസ നിധി കൈമാറി.എസ്. പ്രസാദ് പുസ്തകം പരിചയപ്പെടുത്തി.എ.കെ.പ്രമോദ്,കെ. കുഞ്ഞിക്കണ്ണന്,സോബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.പ്രസിഡണ്ട് രഞ്ജിത്ത് ആര്.എസ് സ്വാഗതവും സെക്രട്ടറി സൈനുദ്ദീന്‍. എം.എം നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍