ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: എസ്എന്‍ഡിപി യോഗം ബത്തേരി യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ നൂറ്റിയറുപത്തിനാലാമത് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രകൃതിക്കുമുന്പില് മനുഷ്യന് നിസഹായരാണെന്ന് പ്രളയം പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. യോഗം ബത്തേരി യൂണിയന് ചെയര്‍പേഴ്സണ്‍ ശാരദ നന്ദനന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഷാജി മുഖ്യ പ്രഭാഷണം നടത്തി. കേണിച്ചിറ, അപ്പാട് എന്നീ ശാഖകളിലെ കുമാരി സംഘം യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഗുരുദേവകൃതികളെ ആസ്പദമാക്കി നൃത്തശില്‍പ്പം നടന്നു. മത്സരങ്ങളിലെ വിജയികള്‍ക്ക് ഉപഹാരം നല്കി. കേണിച്ചിറ, താഴമുണ്ട, മൂലങ്കാവ്, നൂല്‍പ്പുഴ, കോളേരി, വാകേരി, പൂതാടി, അരിവയല്‍, ചീരാല്‍, അപ്പാട്, പുതുനിലം, കുമാരപുരം, പാപ്ലാശേരി, നാരായണപുരം, മൂന്നാനക്കുഴി, ചുതുപാറ, വളാഞ്ചേരി, ചുള്ളിയോട്, ചെറുമാട്, ചുണ്ടക്കൊല്ലി, ചീങ്ങവല്ലം, കുപ്പാടി, കോളിയാടി എന്നീ ശാഖകളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. പ്രാര്‍ത്ഥന യോഗങ്ങളും നടന്നു.എസ്എന്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ കെ.എന്‍ മനോജ്,എം.ഡി സാബു , വനിതാസംഘം യുണിയന്‍ പ്രസിഡണ്ട് മീനാംബിക, സെക്രട്ടറി രോഹന ബിജു , ചെയര്മാന് ,എം.എം അജിത് ,അരുണാ ഷൈന്‍, മിനി.ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി .സി. ബിജു സ്വാഗതവും പി.ജി സ്മിജിത് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍