യുവാക്കളുടെ കൂട്ടായ്മയില്‍ വീട് നിര്‍മ്മിച്ച് നല്കി
വെള്ളപൊക്കത്തില്‍ പെരിക്കല്ലൂര്‍ കടവില്‍ വീട് തകര്‍ന്ന കൊട്ടുപുര സുനില്‍ ഉഷ ദമ്പതികള്‍ക്കാണ് കൊടുവള്ളി സ്വദേശികളായ യുവാക്കള്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. കൊടുവള്ളി മാനിപുരം കില്ലാടി ജിംനേഷ്യത്തിലെ വാട്ട്സാപ്പ് കൂട്ടായ്മുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടത്തിയത്.ജില്ലയിലെ മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും യുവാക്കള്‍ സഹായമെത്തിച്ചിരുന്നു.വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വീട് ഷീറ്റ് ഉപയോഗിച്ചാണ് പുനര്‍നിര്‍മ്മിച്ച് നല്‍കിയത്.മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ ജീവനക്കാരനായ മനാഫ് മുഖേനെയാണ് യുവാക്കള്‍ മുള്ളന്കൊല്ലിയിലെത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും ഗ്രാമപ്പഞ്ചായത്തംഗങ്ങളുമെത്തിയതോടെ വീട് നിര്‍മ്മാണം വേഗത്തിലായി. വീടില്ലാതെ പെരിക്കല്ലൂര്‍ ഗവ.സ്കൂളിലെ ക്യാമ്പിലായിരുന്നു സുനിലും ഭാര്യയും രണ്ട് മക്കളും കഴിഞ്ഞിരുന്നത്. ഇരുപത്തിയഞ്ചോളം പേരടങ്ങുന്ന സംഘമാണ് വീട് നിര്‍മ്മാണത്തില്‍ പങ്ക് ചേര്‍ന്നത്.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, ഗ്രാമപ്പഞ്ചായത്തംഗം ജാന്‍സി ജോസഫ്, വിന്‍സെന്റ്, ഷംസുദീന്‍ അപ്പോളോ, ഷെബീര്‍ കാവില്‍, അബ്ദു തോണിക്കടവ്, ഷംസീര്‍ കാവില്‍, ഫിറോസ് മാനിപുരം, ഷുക്കൂര്‍ കാവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍