ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി;രണ്ട് പേര് കസ്റ്റഡിയില്‍
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയിക്കിടെ കര്‍ണ്ണാടക ആര്.ടി.സി ബസ്സില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി.ഇരുപത്തിനാല് ലക്ഷത്തി നാല്‍പ്പത്തിയെട്ടായിരം രൂപയാണ് പിടികൂടിയത്.പണം കടത്തിയ താമരശ്ശേരി പുതുപ്പാടി എടവലത്ത് വി.അനില്‍ കുമാര്‍ (42),താമരശ്ശേരി പരപ്പന്‍പൊയില്‍ അക്കിരി പറമ്പത്ത് എ.പി ഷമീര്‍ (33) എന്നിവരെ കസ്റ്റഡിയിലെടുത്തു.മൈസൂരില്‍ നിന്നും താമരശ്ശേരിയിലേക്ക് കടത്തുകയായിരുന്നു പണം.കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെയും,പണവും ബത്തേരി പോലീസിന് കൈമാറി.
മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ശരത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.കെ ബാബു മൃദുല്‍,ജി.അനില്‍ കുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്തോഷ് കൊമ്പ്രാന്കണ്ടി,രാമചന്ദ്രന് എ.ടി.കെ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍