നല്ലത് നാടറിയട്ടെ..! ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ചന്ദ്രോത്ത് ആദിവാസി കോളനിയിലെ യുവാക്കള്‍
പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടേതായ സംഭാവന നല്കി മാതൃകയാവുകയാണ് ചേകാടി ചന്ദ്രോത്ത് ആദിവാസി കോളനിയിലെ സുരേഷ്, അനില്‍ എന്നീ യുവാക്കള്‍ . സര്‍ക്കാരും, സന്നദ്ധ സംഘടനകളും ആദിവാസി കോളനികളിലേക്കും മറ്റും സഹായം നല്‍കുമ്പോഴാണ് ചന്ദ്രോത്ത് കോളനിയിലെ യുവാക്കള്‍ തങ്ങളാല്‍ കഴിയുന്ന ധനസഹായവുമായി രംഗത്ത് വന്നത്. ഓണാഘോഷങ്ങള്‍ക്കായി മാറ്റി വെച്ച തുകയാണ് ഇരുവരും പുല്‍പ്പള്ളി കാനറ ബാങ്കിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചത്.മാധ്യമങ്ങളിലൂടെ പ്രളയക്കെടുതിയെ കുറിച്ച് കേട്ടറിഞ്ഞാണ് ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചത്. മാസങ്ങളായി പണിയില്ലാത്തതു മൂലം ഇരുവരും സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. എന്നാലും ഓണത്തിനായ് കരുതിവച്ച തുക ജീവകാരുണ്യത്തിനായി നല്‍കിയാണ് ഇവര്‍ സമൂഹത്തിന് മാതൃകയായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍