ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങാനാവാതെ ഒമ്പത് കുടുംബങ്ങള്‍

പുല്‍പ്പള്ളി: പെരിക്കല്ലുര്‍ ഗവ.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഭൂരിഭാഗം കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിയിട്ടും തേന്‍മാവിന്‍ കടവിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് തിരിക്കാനാകുന്നില്ല.ഇവരുടെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നതാണ് കാരണം. വീടുകള്‍ പുഴയുടെ പുറമ്പോക്ക് ഭൂമിയിലായതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം കിട്ടാത്ത അവസ്ഥയാണ്.സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ കഴിയാത്ത നിര്‍ദ്ധന കുടുംബങ്ങളാണ് ഏറെയും. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെയും മറ്റ് ജനപ്രതിനിധികളേയും വിവരം ധരിപ്പിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.ഈ കുടുംബങ്ങളെ താത്കാലികമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാടക കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അത് എത്ര നാളത്തേക്ക് എന്ന ചോദ്യമാണ് ഇവര്‍ക്കുള്ളത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍