കനത്ത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി

പുല്‍പ്പള്ളി: തുടര്‍ച്ചയായി പെയ്ത കനത്ത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി. കുരുമുളക്, കാപ്പി, കവുങ്ങ്, ഇഞ്ചി തുടങ്ങിയ കൃഷികളെയാണ് ഏറെ ദോഷകരമായി ബാധിച്ചത്. കുരുമുളക് ഏകവിളയായി കൃഷി ചെയ്തിരുന്ന പുല്‍പ്പള്ളി മേഖലയിലെ കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.കുരുമുളക് ചെടികളുടെ മഞ്ഞളിപ്പും ഇലകൊഴിച്ചിലും തിരികള്‍ കൊഴിഞ്ഞ് പോകുന്നതും വ്യാപകമായിരിക്കുകയാണ്. ഇതിന് പുറമെ വേരുകള്‍ ചീഞ്ഞ് കുരുമുളക് ചെടികള്‍ അപ്പാടെ നശിക്കുന്ന അവസ്ഥയാണ്. തോരാതെ പെയ്ത മഴയില്‍ കാപ്പിക്കുരു കൊഴിഞ്ഞ് പോവുന്ന അവസ്ഥയാണ്. കവുങ്ങിലെ കായ്കളും മാഹാളി മൂലം ശക്തമായി കൊഴിഞ്ഞ് വീഴുകയാണ്. വയലുകളില്‍ കൃഷി ചെയ്ത കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗവും വ്യാപകമാണ്. സര്‍ക്കാര്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും എടുത്ത വായ്പയുടെ പലിശ കുറയാത്തത് മൂലം വായ്പ തുകയുടെ പലിശ ഇരട്ടിയാകുന്ന അവസ്ഥയാണുള്ളതെന്നും കുഷി നശിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍