എടക്കല്‍ ഗുഹയില്‍ കല്ല് അടര്‍ന്നുവീണു; ഗുഹയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു.

അമ്പലവയല്‍: അമ്പുകുത്തി മലയിലെ ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹയില്‍ കല്ല് അടര്‍ന്നുവീണു.ഒന്നാം ഗുഹാമുഖത്തോട് ചേര്‍ന്നാണ് കല്ല് അടര്‍ന്ന് വീണത്. ഈ ഭാഗത്ത് ഗുഹയ്ക്ക് പുറത്ത് പാറയില്‍ ചെറിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുഹയിലേക്ക് സഞ്ചാരികളുടെ പ്രവേശനം എടക്കല്‍ ഡി.എം.സി താല്‍ക്കാലികമായി നിരോധിച്ചു.ഇന്നാണ് കല്ല് അടര്‍ന്ന് വീണത് ശ്രദ്ധയില്‍പ്പെട്ടതെന്നും കഴിഞ്ഞ ഏതെങ്കിലും ദിവസമായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടായിരിക്കുക എന്നുമാണ് ഗുഹാ അധികൃതരുടെ നിഗമനം.ചെറിയ കല്ലാണ് അടര്‍ന്ന് വീണതെന്നും സംഭവം പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടന്നും പുരാവസ്തു വകുപ്പ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ടിനുശേഷമേ ഗുഹ എന്നു തുറക്കുവെന്ന കാര്യം പറയാന്‍ കഴിയുകയുള്ളുവെന്നും ഗുഹാമാനേജര്‍ പറഞ്ഞു.അതേ സമയം മഴ ശക്തി പ്രാപിച്ചിരിന്ന സമയത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനിന്നിരുന്ന സമയത്ത് ഗുഹയോട് ചേര്‍ന്ന സംരക്ഷിത പ്രദേശത്ത് മരം മുറിയും ഗുഹ സ്ഥിതി ചെയ്യുന്ന മലയുടെ എതിര്‍ഭാഗത്ത് മലഞ്ചെരുവില്‍ ജെ.സി.ബി ഉപയോഗിച്ച് കല്ലും മണ്ണും ഇളക്കി മാറ്റുന്ന പ്രവര്‍ത്തിയും സ്വകാര്യ വ്യക്തികള്‍ നടത്തിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍