പ്രര്‍ത്ഥനകള്‍ ഫലിച്ചില്ല സൗരവ് യാത്രയായി
തലച്ചോറിന് അണുബാധയേറ്റ് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന തവിഞ്ഞാല്‍ വിമലനഗറില്‍ ഇളംപൂള്‍ ഐ.സി. വിനോദ് സുനിത ദമ്പതികളുടെ മകന് സൗരവ് (12) നിര്യാതനായി.മാനന്തവാടി എം.ജി. എം സ്കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിയായിരുന്നു. തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.സൗരവിന്റെ രോഗം ഓപ്പറേഷനിലൂടെ മാത്രമെ ഭേദമാക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് തവിഞ്ഞാലിലെ ജീപ്പ്, ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മ കൈകോര്‍ത്ത് ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തിവരുകയായി രുന്നു.ഇതിനിടയിലാണ് എല്ലാവരുടെയും പ്രതീക്ഷ കളും തെറ്റിച്ച് സൗരവ് വിടപറഞ്ഞത്.വൈഷ്ണവ് ഏക സഹോദരനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍