ഹോസ്റ്റല്‍ ജീവനക്കാരെ മര്‍ദ്ധിച്ചതായി പരാതി
പുല്‍പ്പള്ളി:മുള്ളല്കൊല്ലി ട്രൈബല്‍ ഹോസ്റ്റല്‍ ജീവനക്കാരെ മര്‍ദ്ധിച്ചതായി പരാതി.ഹോസ്റ്റല്‍ വാച്ചാമാന് കബനിഗിരി കൊച്ചുപറമ്പില്‍ അജേഷ് (34),ഹോസ്റ്റല്‍ വാര്ഡന് കാപ്പിസെറ്റ് ചെറിയപുരയില്‍ സുരേന്ദ്ര ബാബു(42) എന്നിവര്‍ക്കാണ് മര്‍ദ്ധനമേറ്റത്.ഓണ കിറ്റുകളും,ദുരിതാശ്വാസ ഭക്ഷ്യ കിറ്റുകളും സൂക്ഷിക്കുന്ന ഹോസ്റ്റലില്‍ എത്തി സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ധിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്.ഞായറാഴ്ച്ച വൈകുന്നേരം തിങ്കളാഴ്ച്ച വിതരണം ചെയ്യേണ്ട കിറ്റുകള്‍ നിറയ്ക്കുന്നതിനിടയിലാണ് സമീപവാസിയായ വ്യാപരിയും സംഘവും ചേര്‍ന്ന് ഓഫീസിലെത്തിയ ശേഷം സുരേന്ദ്രനെ മര്‍ദ്ധിക്കുകയും ഇത് പിടിച്ചുമാറ്റാന്‍ ചെന്ന അജേഷിനെയും മര്ദ്ധിക്കുയായിരുന്നു.മര്‍ദ്ധനമേറ്റ ജീവനക്കാര്‍ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.സംഭവുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി സ്വദേശിയായ ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍