മഴക്കെടുതി പുനരധിവാസം ; ഏകോപന യോഗം നാളെ
മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ആലോചിക്കുന്നതിന് നാളെ (21.08.2018) ഉച്ചയ്ക്ക് 4.30 ന് വയനാട് ജില്ലാ ആസൂത്രണഭവനില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. ജനപ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, മതമേലദ്ധ്യക്ഷന്മാര്, ദൃശ്യ ശ്രവ്യ മാധ്യമ പ്രതിനിധികള്‍, മറ്റ് സഹായസഹകരണം നല്കുവാന് താല്‍പ്പര്യമുള്ളവരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യമ്പുകളില്‍ കഴിയുന്നവര്‍ക്ക് ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത 500 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. ഇതുവരെ ലഭിച്ച സഹായസഹകരണങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍