ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമം ;സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍
കല്‍പ്പറ്റ ജനസേവന കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് പി.വിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന സാധനങ്ങള്‍ കാറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോസ് പിടിയിലായത്. സാധനങ്ങള്‍ കടത്തുന്നതിനിടെ നോഡല്‍ ഓഫീസറായ അഫ്സല് ഇയാളെ തടഞ്ഞു വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ പോലീസ്സ്ഥലത്തെത്തി ജോസിനെ അറസ്റ്റു ചെയ്തു. ആര്‍മിയില്‍ 17 വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുള്ളയാണ് ജോസ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍