കാട്ടുപന്നിയുടെ ആക്രമണം;യുവാവിന് പരിക്കേറ്റു
മാനന്തവാടി:ജോലിക്ക് പോകുന്നതിന്നിടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു.കാട്ടിക്കുളം അമ്മാനി അംബേദ്ക്കര്‍ കോളനിയിലെ ദാസന് (30) ആണ് പരിക്കേറ്റത്.ദാസനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7.30 മണിക്കാണ് സംഭവം.രാവിലെ ദാസന് കൂലിവേലക്ക് പോകുമ്പോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.ദാസന്റെ വീട്ടിനടുത്തുള്ള അപ്പുണ്ണിയുടെ വീടിന്റെ മുന്നിലൂടെ നടന്ന് പോകുമ്പോള്‍ വീട്ടിനുള്ളില്‍ നിന്നും പുറത്ത് ചാടിയ കാട്ടുപന്നി ദാസനെ ആക്രമിക്കുകയായിരുന്നു.അപ്പുണ്ണിയുടെ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിനാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു.ദാസന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്.വനപാലകരാണ് ദാസനെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍