ഏഞ്ചലിന്റെ കുഞ്ഞുടുപ്പില്‍ തുന്നിച്ചേര്‍ത്തത് സ്നേഹത്തിന്റെ നനവുളള അക്ഷരങ്ങള്‍
“പ്രിയപ്പെട്ട കൂട്ടുകാരീ... നിങ്ങളുടെ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു. എന്റെ ചെറിയൊരു സഹായം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു” എന്ന് ഏഞ്ചല്‍. കാലവര്‍ഷക്കെടുതിയില്‍ ദുരിതം പേറുന്നവര്‍ക്ക് താങ്ങായി വയനാട് കളക്ട്രേറ്റില്‍ ഒഴുകിയെത്തിയ സഹായക്കൂമ്പാരങ്ങള്‍ തരംതിരിക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ട ഈ കുറിപ്പ് മനോഹരമായ ഒരു കുഞ്ഞുടുപ്പില്‍ പിന്‍ചെയ്ത നിലയിലായിരുന്നു. സ്നേഹാര്‍ദ്രമായ മനസ്സുളള ഈ മാലാഖ ആരെന്നോ എവിടെയെന്നോ സൂചനയൊന്നും നല്‍കാതെയുളള പുസ്തകത്താളിലെ ഈ കത്തും ഉടുപ്പും ജീവനക്കാര്‍ ജില്ലാ കളക്ട്റുടെ ചുമതലയുളള ആയുഷ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി കേശവേന്ദ്രകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഉടുപ്പും കത്തും എത്രയും വേഗം അര്‍ഹതപ്പെട്ട ഒരു പെണ്‍കുട്ടിക്ക് എത്തിച്ച് കൊടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശവും നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍