മഴക്കാലക്കെടുതി;തൊഴിലില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് സഹായവുമായി ജനമൈത്രി പോലീസ്
തുടര്‍ച്ചയായി പെയ്ത മഴയില്‍ തൊഴിലില്ലാതെ ദുരിതത്തിലായ കുടംബങ്ങള്‍ക്ക് സഹായവുമായി പുല്‍പ്പള്ളി സ്റ്റേഷനിലെ ജനമൈത്രി പോലീസ് മാതൃകയായി. പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമേ ദുരിതമനുഭവിക്കുന്ന മറ്റ് വിഭാഗങ്ങള്‍ക്കും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശേഖരിച്ച ഭക്ഷ്യ വസ്തുക്കള്‍ വീടുകളില്‍ പോലീസുകാര്‍ എത്തിച്ചുനല്‍കി.പത്തോളം വരുന്ന ഭക്ഷ്യ ധാന്യങ്ങളാണ് വിതരണം ചെയ്തത്.പുല്‍പ്പള്ളി എസ്.എച്ച്.ഒ. റജീന കെ.ജോസ്,എസ്.ഐ മനു പി.മേനോന്, എ.എസ്.ഐ സാജു, പ്രജീഷ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍