തൃശ്ശിലേരി പ്രദേശത്തെ മോഷണ പരമ്പര;യുവാവ് അറസ്റ്റില്‍
തൃശ്ശിലേരി പ്ലാമൂലകുന്ന് കോട്ടുരത്തില് കണ്ണന് എന്ന അജിത്ത് (20) ആണ് പിടിയിലായത്.ജൂലൈ 15 ന്് ആദ്യം മുള്ളന്‍കൊല്ലിയില്‍ സഫിയയുടെ വീട് കുത്തിതുറന്ന് ആഭരണം കവര്‍ന്നു.ആഗസ്റ്റ് 12ന് വാസു എന്നാളുടെ വീട്ടില്‍ കയറി പണം മോഷ്ടിച്ചു. പിന്നീട് ആഗസ്റ്റ് 14 ന് രാത്രി തൃശ്ശിലേരി പ്ലാമൂല സാറാമ്മയുടെ കടയില്‍ നിന്ന് ഏഴായിരം രൂപ മോഷ്ടിച്ചു. സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലില്‍ മുള്ളന്‍കൊല്ലി പ്രദേശത്ത് നടത്തിയ മോഷണങ്ങള്‍ പ്രതി സമ്മതിച്ചതായി ബിജു ആന്റണി പറഞ്ഞു.മോഷ്ടിച്ച ആഭരണം സ്വര്‍ണ്ണ കടയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട് പ്രതിയെ ഇന്ന് ഉച്ചയോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍