പ്രളയ ദുരിതക്കെടുതിയില്‍ പനമരം പോലീസ് സ്റ്റേഷനും
വെള്ളം കയറിയിറങ്ങിയപ്പോള്‍ പനമരം പോലീസ് സ്റ്റേഷനിലെ താഴത്തെ നിലയിലെ സാധന സാമഗ്രികള്‍ വെള്ളത്തില്‍ ഒലിച്ചു പോകുകയും, ചിലതിന് കേടുപാട് സംഭവിക്കുകയും ചെയ്തു . മുറികള്‍ക്കുള്ളില്‍ പൂര്‍ണ്ണമായി ചെളി അടിഞ്ഞ അവസ്ഥയിലാണുള്ളത്. സ്റ്റേഷന്റെ ഉള്ളില്‍ 7 അടി ഉയരത്തില്‍ വെള്ളം കയറിയിരുന്നു. മഴക്കാലത്ത് ഏത് സമയവും വെള്ളപൊക്ക ഭീഷണി നേരിടുന്ന താല്‍ക്കാലിക കെട്ടിടത്തില്‍ നിന്നും എത്രയും വേഗം സ്വന്തമായൊരു കെട്ടിടത്തിലേക്ക് മാറ്റിയില്ലെങ്കില്‍ കാവല്ഭടന്മാരുടെ കാര്യം ഏറെ ദയനീയമാകും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍