പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു;പ്രദേശവാസികളുടെ സഹകരണത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്
മീനങ്ങാടിയില്‍ നിന്നും കൊണ്ടുവന്ന കോഴിയവശിഷ്ടവും, മാലിന്യവും ഇരുളം മരിയനാട്ടിലുള്ള പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനിടയില്‍ മൂന്ന് പേരെ നാട്ടുകാരുടെ സഹകരണത്തോടെ പോലീസ് പിടികൂടി.കെ.എല്‍ 12 ഡി 1039 നമ്പര്‍ ഒമ്നി വാനില്‍ ചാക്കുകളിലും, ട്രേകളിലും കൊണ്ടുവന്ന കോഴിമാലിന്യമാണ് പ്രതികള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുവാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാലിന്യം നിക്ഷേപിച്ച ഋശികേശ് (27), വിപിന്‍ (27), അനൂപ് (25) എന്നിവരാണ് പിടിയിലായത്. മാലിന്യം കൊണ്ടുവന്ന വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെതിരെ കേസ്സെടുത്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍