പുല്‍പ്പള്ളി:വയനാട് ജില്ലയില്‍ തുടര്‍ച്ചയായിപെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കബനി നദിയും കന്നാരം പുഴയും മുദ്ധള്ളി തോടും കരകവിഞ്ഞതോടെ പെരിക്കല്ലൂര്‍ കടവ്,തേന്മാവില് കടവ് പ്രദേശത്തെ 50 തോളം കുടുംബങ്ങളെ സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.പാളക്കൊല്ലി കോളനിയിലെ 32 ഓളം കുടുംബങ്ങളെ വിജയ എല്‍.പി സ്കുളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.കബനി നദിയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ മരക്കടവ് കൊളവള്ളി തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍