വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അതീവ ജാഗ്രത പാലിക്കണം, ദുരന്തനിവാരണ സേനയുടെ നിര്‍ദ്ദേശം അനുസരിക്കണം

കാലവര്‍ഷത്തെ തുടര്‍ന്ന് ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട് ജില്ലയില്‍ ജില്ലാ ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാം ഒഴിവാക്കി ദുരന്ത നിവാരണത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നതിനാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ജനങ്ങള്‍ക്കുള്ള അതീവ ജാഗ്രതാ മുന്നറിയിപ്പാണിത്.കാലവര്‍ഷക്കെടുതി നേരിടുന്നതിന് ചെന്നൈയില്‍ നിന്ന് എന്‍ഡിആര്‍എഫ്, കൊച്ചിയില്‍ നിന്ന് സര്‍വ്വ സന്നാഹങ്ങളോടെ സൈന്യം, കണ്ണൂരില്‍ നിന്ന് ഡിഎസ്‌സി എന്നിവര്‍ വയനാട്ടില്‍ എത്തിയിട്ടുണ്ട്.