ജില്ലാ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് സുല്‍ത്താന്‍ ബത്തേരി മക് ലോര്‍ഡ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ ആരംഭിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എല്‍ എ ഐ.സി.ബാലകൃഷ്ണന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞു.സൈക്ലിങ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ സത്താര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എം.വിജയന്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷണ്മുഖന്, സലിം കടവന്‍, ഷിംജിത് ദാമു,ഡോ.ബീന സി.എ, സാജിദ് എന്‍.സി., സോളമന് എന്‍.എ, ലൂക്കാ ഫ്രാന്‍സിസ്, മിഥുന് വര്‍ഗീസ്, റെജുല പി.കെ എന്നിവര്‍ സംസാരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് അനൂപ് മത്സരങ്ങള്‍ നിയന്ത്രിച്ചു.വിവിധ കാറ്റഗറികളിലായി 150 ല്‍ അധികം പേര് പങ്കെടുത്തു. വിജയികള്‍ക്ക് ഓഗസ്റ്റ് 18, 19 തിയതികളില്‍ പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍